കേരളാ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് ശ്രീശാന്ത് നല്‍കിയ ഹർജിയിൽ ബി.സി.സി.ഐക്കും കേരള ക്രിക്കറ്റ് അസോസിയേഷനും സുപ്രീം കോടതി നോട്ടീസ്

വാതുവെപ്പ് കേസിലെ കേരളാ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് ശ്രീശാന്ത് നല്‍കിയ ഹരജിയില്‍ ബി.സി.സി.ഐക്കും കേരള ക്രിക്കറ്റ് അസോസിയേഷനും സുപ്രീം കോടതി നോട്ടീസ്. ബി.സി.സി.ഐയുടെ തീരുമാനത്തെ ശരിവെച്ച കേരള ഹൈകോടതി വിധിയെ ചോദ്യം ചെയ്തു കൊണ്ടുള്ള ശ്രീശാന്തിന്റെ ഹരജയില്‍ ഇന്ന് സുപ്രീം കോടതി വാദം കേട്ടു.
ഹരജിയില്‍ മറുപടി നല്‍കാന്‍ ബി.സി.സി.ഐക്ക് നാല് ആഴ്ചത്തെ സമയം നല്‍കിയിട്ടുണ്ട്. കേസ് പരിഗണിച്ചപ്പോള്‍ ശ്രീശാന്തും കോടതിയിലെത്തിയിരുന്നു. ഇന്ത്യന്‍ ജുഡിഷ്യറിയില്‍ താന്‍ വളരെ അധികം വിശ്വസിക്കുന്നുണ്ടെന്നും തനിക്ക് അനുകൂലമായ വിധിക്കായി ക്ഷമയോടെ കാത്തിരിക്കുകയാണെന്നും ശ്രീശാന്ത് പറഞ്ഞു..
ശ്രീശാന്ത് വാത്‌വെപ്പ് നടത്തി പണം വാങ്ങിയതിന് വ്യക്തമായ തെളിവുകളുണ്ടെന്നും ശ്രീശാന്തിന്റെ ഹരജി തള്ളണമെന്നും ബി.സി.സി.ഐ ആവശ്യപ്പെട്ടിരുന്നു. 2013ല്‍ വാതുവെപ്പുകാരില്‍ നിന്ന് ഏഴ്‌ലക്ഷം രൂപ വാങ്ങാനും അതില്‍ മൂന്ന് ലക്ഷം രൂപ തനിക്കും നാല് ലക്ഷം രൂപ ജിജു ജനാര്‍ദ്ദനുമാണെന്ന് ശ്രീശാന്ത് ഫോണിലൂടെ പറയുന്നതിന്റെ രേഖകള്‍ കയ്യിലുണ്ടെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ബി.സി.സി.ഐ വാദിച്ചിരുന്നു.
ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ശ്രീശാന്തടക്കമുള്ള താരങ്ങളെ പാട്യാല ഹൗസ് കോടതി കുറ്റവിമുക്തരാക്കിയെങ്കിലും വിലക്ക് പിന്‍വലിക്കാന്‍ ബി.സി.സി.ഐ തയാറായിരുന്നില്ല. ഇത് ചോദ്യം ചെയ്തു കൊണ്ടുള്ള ശ്രീശാന്തിന്റെ ഹരജിയില്‍ കേരള ഹൈകോടതി സിംഗിള്‍ ബെഞ്ച് ബി.സി.സി.ഐയുടെ വിലക്ക് നീക്കിയിരുന്നു.
എന്നാല്‍ ബി.സി.സി.ഐ നല്‍കിയ ഹരജിയില്‍ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കുകയും ചെയ്തു. ഇതോടെയാണ് ശ്രീശാന്ത് സുപ്രീം കോടതിയില്‍ എത്തിയത്.
https://www.facebook.com/Malayalivartha
























