സോഷ്യൽ മീഡിയയിൽ സര്‍ക്കാരിനെ വിമർശിച്ചെഴുതിയാൽ കര്‍ശന നടപടിയുണ്ടാകുമെന്ന് രാജസ്ഥാന്‍ പൊലീസിന് ഡിജിപിയുടെ മുന്നറിയിപ്പ്

സോഷ്യൽ മീഡിയയിൽ സര്‍ക്കാരിനെ വിമർശിച്ചെഴുതിയാൽ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് രാജസ്ഥാന്‍ പൊലീസിന് ഡിജിപി മുന്നറിയിപ്പ് നൽകി. സര്‍ക്കാരിനെതിരെ പ്രസംഗിച്ചാലും വിലക്കുണ്ടാകും. ഡിജിപി ഒ.പി.ഗല്‍ഹോത്രയാണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളില്‍ എഴുതുന്നതിനെ 'മോശം പെരുമാറ്റ'ത്തിന്റെ കീഴില്‍ ഉള്‍പ്പെടുത്തി നടപടിയെടുക്കാനാണ് തീരുമാനം.
ഇതുസംമ്പന്ധിച്ച് കഴിഞ്ഞ ഒക്ടോബറില്‍ രാജസ്ഥാനിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി ഔദ്യോഗിക നോട്ടീസ് കൊടുത്തിരുന്നു. സര്‍ക്കാര്‍ നയങ്ങളെയും പദ്ധതികളെയും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിക്കരുതെന്നായിരുന്നു പ്രധാന നിര്‍ദേശം. ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പിനെയോ അതിന്റെ പ്രവര്‍ത്തനങ്ങളെയോ വിമര്‍ശിക്കുന്നതിനും വിലക്കുണ്ട്. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ഡിജിപിയുടെ സര്‍ക്കുലര്‍. സമൂഹമാധ്യമങ്ങളില്‍ സാമൂഹിക വിഷയങ്ങളില്‍ വ്യക്തിപരമായ അഭിപ്രായ സ്വാതന്ത്ര്യത്തിന് പൊലീസിന് അവകാശമുണ്ട്. പക്ഷേ അത് സര്‍ക്കാരിനെ വിമര്‍ശിക്കരുതെന്ന് മാത്രം. എല്ലാ പൊലീസ് സ്റ്റേഷനുകളിലും സര്‍ക്കുലര്‍ പതിക്കണമെന്നും നിര്‍ദേശമുണ്ട്.
https://www.facebook.com/Malayalivartha
























