ചന്ദനം ചാര്‍ത്തല്‍ ചടങ്ങിന്റെ ഭാഗമായി സാരിക്ക് പകരം ദേവിക്ക് ചുരിദാര്‍

ക്ഷേത്ര വിഗ്രഹത്തില്‍ സാരിക്ക് പകരം ദേവിയെ ചുരിദാര്‍ അണിയിച്ച സംഭവത്തില്‍ രണ്ട് പൂജാരിമാരെ പുറത്താക്കി. നാഗപട്ടണത്തെ മയിലാടുതുറൈയിലാണ് സംഭവം. ദേവിയെ ചുരിദാറണിയിച്ച ചിത്രം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പൂജാരിമാരെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയത്.
കഴിഞ്ഞ ഫെബ്രുവരി രണ്ടിനായിരുന്നു സംഭവം. മയൂരനാഥ സ്വാമി ക്ഷേത്രത്തിലെ അഭയാംബിക ദേവി വിഗ്രഹത്തില്‍ ചന്ദനം ചാര്‍ത്തല്‍ ചടങ്ങിന്റെ ഭാഗമായി പരമ്ബരാഗത വേഷമായ സാരി മാറ്റി ചുരിദാര്‍ രൂപം നല്‍കുകയായിരുന്നു. വര്‍ഷങ്ങളായുള്ള ക്ഷേത്രാചാരത്തെയും പാരമ്ബര്യത്തെയും നിന്ദിച്ചെന്നാരോപിച്ച് പൂജാരിമാരോട് ജോലിയില്‍ നിന്ന് ഉടന്‍ പുറത്തുപോകണമെന്ന് ക്ഷേത്രം അധികൃതര്‍ ആവശ്യപ്പെട്ടു.
മയിലാടുതുറൈ സ്വദേശികളായ കല്യാണസുന്ദരം(75), മകന്‍ കെ രാജ്(45) എന്നിവരെയാണ് പൂജാരി സ്ഥാനത്ത് നിന്ന് നീക്കിയത്. കഴിഞ്ഞ 50 വര്‍ഷമായി കല്യാണ സുന്ദരം ഈ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നതാണ്, എന്നാല്‍ രാജ് പൂജാരിയായി ചുമതല ഏറ്റിട്ട് ആറുമാസം മാത്രമേ ആയിട്ടുള്ളൂ, പ്രദേശത്തെ പുരാതനമായ ശിവക്ഷേത്രമാണ് മയൂരനാഥ ക്ഷേത്രം.
https://www.facebook.com/Malayalivartha
























