Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ജാമ്യം നിഷേധിച്ച് തടവുകാരെ ദീര്‍ഘകാലം തടവിലിടുന്നത് നല്ലതല്ലെന്ന് സുപ്രീംകോടതി

07 FEBRUARY 2018 08:22 AM IST
മലയാളി വാര്‍ത്ത

More Stories...

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

സങ്കടക്കാഴ്ചയായി... കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം

ജാമ്യം നിഷേധിച്ച് തടവുകാരെ ദീര്‍ഘകാലം തടവിലിടുന്നത് നീതിന്യായസംവിധാനത്തിനും സമൂഹത്തിനും നല്ലതല്ലെന്ന് സുപ്രീംകോടതി. കസ്റ്റഡി ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍ അനുകമ്പയും മനുഷ്യത്വവും കാണിക്കണമെന്ന് ജസ്റ്റിസുമാരായ മദന്‍ ബി. ലോകുര്‍, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ച് ജഡ്ജിമാരോട് ആവശ്യപ്പെട്ടു. കുറ്റം തെളിയിക്കപ്പെടുംവരെ കുറ്റാരോപിതന്‍ നിരപരാധിയാണെന്നതാണ് ക്രിമിനല്‍ നടപടിക്രമത്തിന്റെ അടിസ്ഥാനം. 
അതേസമയം, സാഹചര്യങ്ങളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ പ്രതിക്ക് ജാമ്യം നിഷേധിക്കേണ്ടിയും വരും. നിര്‍ഭാഗ്യവശാല്‍ അടിസ്ഥാനതത്ത്വങ്ങളില്‍ ചിലത് അപ്രത്യക്ഷമാകുകയാണ്. ദീര്‍ഘകാലം തടവില്‍ കഴിയുന്നവരുടെ എണ്ണം കൂടിവരുന്നു. ജാമ്യം നല്‍കുന്നതും നിഷേധിക്കുന്നതും കേസ് പരിഗണിക്കുന്ന ജഡ്ജിയുടെ അധികാരത്തില്‍ വരുന്നതാണ്. 
അതേസമയം, സുപ്രീംകോടതിയുടെയും ഹൈകോടതികളുടെയും മുമ്പുള്ള വിധികള്‍ ഈ അധികാരത്തിന് കടിഞ്ഞാണിടുന്നുണ്ടെന്ന കാര്യം പരിഗണിക്കണം. അതുകൊണ്ടുതന്നെ, ഒരു ജാമ്യഹരജി പരിഗണിക്കുമ്പോള്‍ അന്വേഷണത്തിനിടെയാണോ പ്രതി അറസ്റ്റിലാകുന്നത്, അയാളുടെ പൂര്‍വകാലചരിത്രം, കുറ്റകൃത്യത്തിലുള്ള പങ്ക്, അന്വേഷണവുമായി സഹകരിക്കാനുള്ള സന്നദ്ധത, ദാരിദ്ര്യം തുടങ്ങി നിരവധി കാര്യങ്ങള്‍ കണക്കിലെടുക്കണം. 

പ്രതിയെ പൊലീസ് കസ്റ്റഡിയിലേക്കോ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്കോ റിമാന്‍ഡുചെയ്യുന്ന തീരുമാനം തീര്‍ത്തും മനുഷ്യത്വപരമാകണമെന്ന് കോടതി ഓര്‍മിപ്പിച്ചു. 37 ലക്ഷം രൂപയുടെ വഞ്ചനക്കേസില്‍ അറസ്റ്റിലായ ഉത്തര്‍പ്രദേശ് സ്വദേശിയായ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു അഭിപ്രായപ്രകടനം. ഗോരഖ്പുരിലെ വിചാരണകോടതിയും അലഹബാദ് ഹൈകോടതിയും ജാമ്യാപേക്ഷ നിരസിച്ചതിനെതുടര്‍ന്നാണ് ഇയാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. എഫ്.ഐ.ആറും കുറ്റപത്രവും നല്‍കുന്നതിനുമുമ്പാണ് പ്രതിയെ അറസ്റ്റുചെയ്തത്. 2017 ഏപ്രിലില്‍ അറസ്റ്റിലായ പ്രതിക്ക് സുപ്രീംകോടതി ജാമ്യം നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

68-ാമത് കേരള സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ കോഴിക്കോട് ജില്ല ഒരുങ്ങി.... ഒക്ടോബർ 25 മുതൽ 31 വരെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ ആയിരക്കണക്കിന് കായികതാരങ്ങൾ പങ്കെടുക  (1 hour ago)

ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്റി 20 പരമ്പര... നാലാം മത്സരം നാളെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ  (1 hour ago)

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ  (2 hours ago)

ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സക്‌സ് 650 പോയിന്റ് മുന്നേറി, നിഫ്റ്റി 22,550 പോയിന്റ് മുകളിൽ വ്യാപാരം  (3 hours ago)

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (3 hours ago)

ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...  (4 hours ago)

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ  (4 hours ago)

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (4 hours ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (4 hours ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (4 hours ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (5 hours ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (5 hours ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (5 hours ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (5 hours ago)

Malayali Vartha Recommends