ഗോവയിലെ ഇരുമ്പയിര് ഖനികളുടെ പ്രവര്‍ത്തനം സുപ്രീംകോടതി നിരോധിച്ചു

ഗോവയിലെ ഇരുമ്പയിര് ഖനികളുടെ പ്രവര്‍ത്തനം സുപ്രീംകോടതി നിരോധിച്ചു. സംസ്ഥാനത്ത് മാര്‍ച്ച് 15 മുതല്‍ ഖനനം പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഗോവയിലെ 89 ഇരുമ്പയിര് ഖനികള്‍ക്ക് ലേലത്തിനുള്ള അനുമതി തേടികൊണ്ടുള്ള അപേക്ഷക്കെതിരെ ഗോവ ഫൗണ്ടേഷന്‍ നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി.
പുതിയ ഖനന നിയമം പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടുമുമ്പ്, 2015ലാണ് ബി.ജെ.പി സര്‍ക്കാര്‍ ഖനികളുടെ ലൈസന്‍സ് പുതുക്കി നല്‍കിയത്. ഇരുമ്പയിര് ഖനികളുടെ പ്രവര്‍ത്താനനുമതി നീട്ടി നല്‍കണമെന്നത് ഗോവ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു.
നിയമപ്രകാരം ഖനികളുടെ പാട്ടകരാര്‍ 2020 വരെ നീട്ടിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ 2020 വരെ ഖനനം പാടില്ലെന്നും ലൈസന്‍സ് നീട്ടിയതില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്നും ഖനി പാട്ടം നല്‍കിയവരില്‍ നിന്നും പിഴ ഈടാക്കണമെന്നും ജസ്റ്റിസ് മദന്‍ ബി ലോകുര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
https://www.facebook.com/Malayalivartha
























