ഗര്‍ഭിണിയായ യുവതിയുടെ തലയും ശരീരവും രണ്ടു ചാക്കുകാളിലാക്കി ഉപേക്ഷിച്ചനിലയില്‍

ഗര്‍ഭിണിയായ യുവതിയുടെ മൃതദേഹം രണ്ടു ചാക്കുകളിലായി വെട്ടിനുറുക്കിയനിലയില്‍ കണ്ടെത്തി. ഇറച്ചി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നിടത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. മറ്റെവിടെയെങ്കിലും വച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം അറവു മാലിന്യങ്ങള്‍ക്കൊപ്പം നിക്ഷേപിച്ചതാകാമെന്ന് പറയുന്നു. ഇറച്ചി മാലിന്യമാണ് എന്നു കരുതി പരിശോധന നടത്തുമ്പോഴാണ് ജീവനക്കാര്‍ മൃതദേഹം കണ്ടെത്തിയത്.
ഹോട്ടല്‍, റെസ്റ്ററന്റ്, സൂപ്പര്‍മാര്‍ക്കറ്റ്, എന്നിവടങ്ങളില്‍ ജോലി ചെയ്യുന്നയാളായിരിക്കും കൊല്ലപ്പെട്ട യുവതി എന്നാണു പ്രാഥമിക നിഗമനം. ഗുണ്ടൂര്‍, ലത്തൂര്‍, ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ നിന്നു വരുന്ന സ്‌പൈസസ് ഉല്‍പ്പെന്നങ്ങളുടെ ചാക്കിലായിരുന്നു യുവതിയുടെ മൃതദേഹം. മരിക്കുന്നതിനു മുമ്ബ് യുവതി ക്രൂര മര്‍ദ്ദനത്തിന് ഇരയായിരുന്നു എന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതിയുടെ ഇടുപ്പെല്ലും വാരിയെല്ലുകളും പൊട്ടിയ നിലയിലാണ്.
അഞ്ചടി നാല് ഇഞ്ച് ഉയരമുള്ള യുവതിക്കു മുപ്പതുവയസ് പ്രായം കണക്കാക്കുന്നു. മെറൂണ്‍ കുര്‍ത്തയും ചുവപ്പു പൈജാമയും ധരിച്ച യുവതി എട്ടുമാസം ഗര്‍ഭിണിയാണ്. യുവതിയെ തിരിച്ചറിയാനായി എല്ലവ ഗൈനക്കോളി ഡോക്ടര്‍മാരുമായും പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ഹൈദരാബാദിലെ ബോട്ടാനിക്കല്‍ ഗാര്‍ഡന്‍ റോഡിലെ കൊണ്ടാപൂരില്‍ ജനുവരി 30 നു രാവിലെ ഏഴരയോടെയാണു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തലയും ശരീരവും ഒരു ചാക്കിനുള്ളിലും കൈകാലുകള്‍ മറ്റൊരു ചാക്കിനുള്ളിലുമായിരുന്നു.
https://www.facebook.com/Malayalivartha
























