സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകള്‍ സാറയുടെ പേരിലുള്ള വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ; രാഷ്ടീയക്കാര്‍ക്കെതിരെ മോശം പരാമർശം നടത്തിയ ടെക്കി അറസ്റ്റിൽ

ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകള്‍ സാറയുടെ പേരിലുള്ള വ്യാജ ട്വിറ്റര്‍ അക്കൗണ്ടിൽ നിന്ന് രാഷ്ടീയക്കാര്‍ക്കെതിരെ മോശം പരാമർശം. സംഭവത്തെ തുടർന്ന് സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ മുംബൈ അന്ധേരി മാരോള്‍ സ്വദേശി നിതിന്‍ സിസോദ് അറസ്റ്റില്‍.
സാറ തെന്‍ഡുല്‍ക്കറുടെ പേരിൽ വ്യാജ ട്വിറ്റര്‍ അക്കൗണ്ടുണ്ടാക്കി ശരദ് പവാര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ രാഷ്ടീയ നേതാക്കള്‍ക്കെതിരെയാണ് മോശമായ പരാമര്‍ശം നടത്തിയത്. എന്നാൽ ഇത് വ്യാജ അക്കൗണ്ടാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുംബൈ സ്വദേശിയായ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ അറസ്റ്റിലായത്. സാറയുടെ പേരില്‍ ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങി പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയായിരുന്നു ഇയാള്‍. ഇന്ത്യന്‍ രാഷ്ട്രീയത്തെ സംബന്ധിക്കുന്ന നിരവധി കമന്റുകള്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ഐടി നിയമം, ഐപിസി വകുപ്പുകള്‍ പ്രകാരമാണു നിതിനെതിരെ കേസെടുത്തിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. നിതിന്റെ ലാപ്‌ടോപ്, രണ്ടു മൊബൈല്‍ ഫോണ്‍, റൂട്ടര്‍, മറ്റു കംപ്യൂട്ടര്‍ ഉപകരണങ്ങള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഇയാളുടെ പേരില്‍ വഞ്ചന കുറ്റം ചുമത്തി. സച്ചിന്റെ പേഴ്സണല്‍ അസിസ്റ്റന്റാണ് സംഭവത്തില്‍ പരാതി നല്‍കിയത്.
https://www.facebook.com/Malayalivartha
























