ഓപ്പറേഷന്‍ ബര്‍ത്ത് ഡേ തകര്‍ത്തു; രക്ഷപെട്ട ബിനുവിന്റെ വേരുകള്‍ തേടി തമിഴ്‌നാട് പൊലീസ് കേരളത്തില്‍

ഓപ്പറേഷന്‍ ബര്‍ത്ത് ഡേയിലൂടെ മലയാളിയായ ഗുണ്ട ബിനുവിന്റെ സംഘത്തെ തമിഴ്‌നാട് പൊലീസ് കീഴടക്കിയെങ്കിലും ബിനു രക്ഷപെട്ടു. ബിനുവിന്റെ വേരുകള്‍ തേടി തമിഴ്‌നാട് പൊലീസ് കേരളത്തിലേക്ക് തിരിച്ചു. കേരളാ പൊലീസിന്റെ പക്കല്‍ ഇയാളെ കുറിച്ച് യാതൊരു വിവരവും ഇല്ലെന്നാണ് അറിയുന്നത്. ബിനു തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലെ ചൂളൈമേട്ടിലെത്തിയിട്ട് വര്‍ഷങ്ങളായി. ദാവൂദ് ഇബ്രാഹീം എന്നാണ് പൊലീസ് ഇയാളെ വിളിക്കുന്നത്. രണ്ട് വര്‍ഷമായി ഒളിവിലായിരുന്നു ഇയാള്‍. അവിടെയിരുന്ന് പല ഓപ്പറേഷനുകളും നടത്തിയിരുന്നു. വീണ്ടും സജീവമാകുന്നതിന്റെ ഭാഗമായാണ് ചെന്നൈയില്‍ 47ാം പിറന്നാള്‍ ആഘോഷിച്ചത്.
ഇരുന്നോറോളം ഗുണ്ടകളും മറ്റുമാണ് ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയത്. മദ്യലഹരിയില്‍ ആഘോഷം പൊടിപൊടിക്കുന്നതിനിടെയാണ് പൊലീസ് ഇവര്‍ തമ്പടിച്ച വര്‍ക്ക്ഷാപ്പ് വളഞ്ഞത്. എന്നാല്‍ ബിനുവും കൂടെയുള്ള മറ്റൊരാളും രക്ഷപെട്ടു. 28 കേസുകളാണ് ഗുണ്ട ബിനുവിന്റെ പേരില്‍ തമിഴ്‌നാട്ടിലുള്ളത്. വേലു ലോറിത്താവളത്തിന് സമീപത്തെ വര്‍ക്ക്ഷാപ്പില്‍ പാര്‍ട്ടി നടക്കുമെന്ന് രഹസ്യവിവരം കിട്ടിയ പൊലീസ് ഗുണ്ടകളെ പോലെ സ്വകാര്യവാഹനങ്ങളിലാണ് സ്ഥലത്തെത്തിയത്. രാത്ര ഒന്‍പത് മണിയോടെ ബൈക്കിലും കാറിലും എത്തിയ സംഘം ജീവനക്കാരനെ വിരട്ടിയാണ് ആഘോഷം തുടങ്ങിയത്. നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് ഗുണ്ടകളെ പിടികൂടിയത്. പക്ഷെ ബിനു രക്ഷപെട്ടു.

എട്ടോളം കൊലക്കേസിലെ പ്രതിയാണ് ബിനു. വര്‍ക്ക്ഷാപ്പില്‍ നിന്ന് നിരവധി ബക്കുകള്‍, മൊബൈല്‍ ഫോണുകള്‍, കത്തികള്‍, വടിവാളുകള്‍, മറ്റ് ആയുധങ്ങള്‍ എന്നിവ കണ്ടെടുത്തു. തമിഴ് ആക്ഷന്‍ ചിത്രങ്ങളെ വെല്ലുന്ന സംഘട്ടനമാണ് നടന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. വടിവാള്‍ ഉപയോഗിച്ച് കേക്ക് മുറിച്ചാണ് ആഘോഷം തുടങ്ങിയത്. നൃത്തവും പാട്ടുമായി പാര്‍ട്ടി കൊഴുത്തപ്പോള്‍ തോക്കുമായി പൊലീസിന്റെ എന്‍ട്രി. അതോടെ എല്ലാവരും ഓടിക്കളഞ്ഞു. സമീപത്തെ തടാകത്തില്‍ ചാടിയാണ് പലരും രക്ഷപെട്ടത്. പൊലീസിന്റെ പിടിയിലായ മദന്‍ എന്ന ഗുണ്ടയാണ് ബര്‍ത്ത്‌ഡേ പാര്‍ട്ടി നടക്കുമെന്ന വിവരം നല്‍കിയത്. ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ എ കെ വിശ്വനാഥനും ഡപ്യൂട്ടി എസ് സര്‍വേശുമാണ് ഓപ്പറേഷന്‍ തയ്യാറാക്കിയത്.
https://www.facebook.com/Malayalivartha
























