ആഹാരം സമയത്തിന് കൊടുക്കാത്തതിന് ഭര്‍ത്താവ് ഭാര്യയോട് ചെയ്തത്?

ആഹാരം ആവശ്യപ്പെട്ട സമയത്ത് നല്‍കാത്തതില്‍ പ്രകോപിതനായി ഭര്‍ത്താവ് ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം കത്തിച്ചു. ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാനാണ് മൃതദേഹം കത്തിച്ചത്. ആറ്റുവാശ്ശേരി, പൊയ്കയില്‍ മുക്കില്‍ പാര്‍വ്വതി ഭവനത്തില്‍ ശിവദാസന്‍ ആചാരി (66) പോലീസ് പിടിയിലായി. 2018 ഫെബ്രുവരി അഞ്ചിന് ഉച്ചകഴിഞ്ഞ് 2.45 ന് വീട്ടിലെ കുളിമുറിയില്‍ കൊല്ലപ്പെട്ടത് ഇയാളുടെ ഭാര്യ ലതിക (56) ആണ്.
റോഡ് അപകടത്തില്‍ മകന്‍ മരണപ്പെട്ട സംഭവത്തില്‍ ലഭിച്ച ഇന്‍ഷ്വറന്‍സ് തുക ചെലവിടുന്നതും സംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതു കൊല നടത്താന്‍ ഒരു കാരണമായി. സംഭവ ദിവസം ഉച്ചകഴിഞ്ഞു 2.45ന് കുളക്കട വില്ലേജ് ഓഫീസില്‍ പോയി തിരികെ വിട്ടിലെത്തിയപ്പോള്‍ പ്രതി ആഹാരം ചോദിച്ചു. കുളിച്ചു തുണി കഴുകിയ ശേഷമേ അഹാരം തരാന്‍ പറ്റൂവെന്നു ഭാര്യ ലതിക കുളിമുറിയില്‍ വച്ചു പറഞ്ഞു.
ഇതോടെ വീടിന്റെ പടിഞ്ഞാറുവശത്തുള്ള കുളിമുറിയില്‍ വച്ച് പ്രതി ലതികയുടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം തെളിവു നശിപ്പിക്കുന്നതിനായി ലതികയുടെ ശരിരത്തില്‍ തുണികള്‍ വാരിയിട്ടു കത്തിച്ചു. ആത്മഹത്യയാണെന്ന് കരുതാന്‍ ഒരു സ്റ്റൂളില്‍ കയറി നിന്നു കുളിമുറിയുടെ വാതിലിന്റെ അകത്തെ കുറ്റി പുറത്തു നിന്നും ഇട്ടു.
https://www.facebook.com/Malayalivartha
























