യോഗ ഗുരു ബി.കെ.എസ്. അയ്യങ്കാര്‍ അന്തരിച്ചു
ലോകപ്രശസ്തനായ യോഗ ഗുരു ബി.കെ.എസ്. അയ്യങ്കാര്‍ അന്തരിച്ചു. 96 വയസ്സായിരുന്നു അദ്ദേഹത്തിന്. ഇന്നു പുലര്‍ച്ചെ 3.15നാണ് അന്ത്യം സംഭവിച്ചത്.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. അദ്ദേഹത്തിന് ശ്വാസതടസ്സവും ഹൃദയസംബന്ധമായ അസുഖവും ഉണ്ടായതിനെ തുടര്‍ന്ന് പുണെയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
1991-ല്‍ പത്മശ്രീയും 2002-ല്‍ പത്മഭൂഷണും നേടിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha