ഷോപിയാനില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ സിവിലിയന്‍ കൊല്ലപ്പെട്ട കേസ് ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി 12 ലേക്ക് മാറ്റി

ഷോപിയാനില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ സിവിലിയന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മേജര്‍ ആദിത്യ കുമാറിന്റെ പിതാവ് നല്‍കിയ ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി ഫെബ്രുവരി 12 ലേക്ക് മാറ്റി.
കശ്മീര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്ന് മേജര്‍ ആദിത്യ കുമാറിന്റെ പേര് ഒഴിവാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ആദിത്യ കുമാറിന്റെ പിതാവ് ലെഫ്. കേണലല്‍ കരംവീര്‍ സിങ്ങാണ് കോടതിയെ സമീപിച്ചത്.
ജനുവരി 27ന് നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് മേജര്‍ ഉള്‍പ്പെടെയുള്ള സൈനികര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വാഹന വ്യൂഹത്തിനു കല്ലെറിഞ്ഞ ആള്‍ക്കൂട്ടത്തിനു നേരെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യത്തിലെ 'പത്ത് ഗര്‍വാള്‍' യൂനിറ്റിലെ &ിയുെ;മേജര്‍ ആദിത്യ ആണ് വെടിയുതിര്‍ത്തതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.
കൊലപാതകം, കൊലപാതക ശ്രമം, ജീവന്‍ അപകടത്തിലാക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്. പ്രതിഷേധക്കാര്‍ കല്ല് എറിഞ്ഞതിനെ തുടര്‍ന്ന് സ്വയം പ്രതിരോധമെന്ന നിലയില്‍ ആണ് വെടിവെച്ചതെന്നാണ് സൈന്യത്തിന്റെ വാദം.
https://www.facebook.com/Malayalivartha
























