Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

സുഹൃത്തുക്കളുടെ പരിഹാസം അതിരുകടന്നു; എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

09 FEBRUARY 2018 03:03 PM IST
മലയാളി വാര്‍ത്ത

സുഹൃത്തുക്കളുടെ പരിഹാസം അതിരുകടന്നു, വാട് സ് ആപ്പ് ഗ്രൂപ്പില്‍ നിന്നും പുറത്താക്കി, മനംനൊന്ത എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ബംഗളൂരു സൗത്ത് വെസ്റ്റിലെ രാജരാജേശ്വരി നഗറില്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. കുമാരസ്വാമിയിലെ ദയാനന്ദ സാഗര്‍ എഞ്ചിനീയറിംഗ് കോളജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനി സി മേഘ്നയാണ് വീട്ടിനുള്ളിലെ ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ബാങ്ക് ഉദ്യോഗസ്ഥരായ ചന്ദ്രശേഖര്‍- ലത ദമ്ബതികളുടെ മകളാണ് മേഘ്ന. എഞ്ചിനീയറായ ഭാവന ചേച്ചിയാണ്.

ചൊവ്വാഴ്ച രാവിലെ 8.30 മണിയോടെ മേഘ്ന കോളജില്‍ പോയിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ ജോലിക്ക് പോയതോടെ വീട്ടില്‍ തിരിച്ചെത്തി. ഉച്ചയ്ക്ക് ഒരു മണിയോടെ മേഘ്നയുടെ ചേച്ചി ഭാവന വീട്ടിലെത്തിയപ്പോള്‍ മേഘ്നയുടെ മുറി അടച്ചിട്ടിരിക്കുന്നതായി കണ്ടു. തട്ടിവിളിച്ചിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് ജനലിലൂടെ എത്തിനോക്കി. അപ്പോള്‍ ഫാനില്‍ തൂങ്ങിനില്‍ക്കുന്ന സഹോദരിയെ ആണ് കണ്ടതെന്ന് പോലീസ് പറഞ്ഞു. ഉടന്‍തന്നെ ഫോണിലൂടെ മാതാപിതാക്കളെ വിവരം അറിയിച്ചു. തുടര്‍ന്ന് അയല്‍ക്കാരെ വിളിച്ച്‌ വാതില്‍ തുറന്ന് മേഘ്നയെ താഴെ ഇറക്കിയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

അതേസമയം മകള്‍ കോളജില്‍ മറ്റു കുട്ടികളുടെ കളിയാക്കലിന് ഇരയായിട്ടുണ്ടെന്നും ഇത് അസഹ്യമായതാണ് ജീവനൊടുക്കാന്‍ മകളെ പ്രേരിപ്പിച്ചതെന്നും മാതാപിതാക്കള്‍ പറയുന്നു. 2017 നവംബര്‍ അവസാനത്തോടെയാണ് മകള്‍ക്കെതിരെ മറ്റു കുട്ടികളുടെ ശല്യം ചെയ്യലും കളിയാക്കലും തുടങ്ങിയതെന്നും മാതാപിതാക്കള്‍ പറയുന്നു.

ഒരു മൊബൈല്‍ഫോണ്‍ കാണാതായ സംഭവത്തെ തുടര്‍ന്നാണ് മേഘ്നയ്ക്കെതിരെ കുട്ടികള്‍ തിരിഞ്ഞത്. ഇതുസംബന്ധിച്ച്‌ മേഘ്ന കോളജില്‍ പരാതിയും നല്‍കിയിരുന്നു. ഇതോടെ മറ്റു കുട്ടികള്‍ മേഘ്നയോട് സംസാരിക്കുന്നത് അവസാനിപ്പിച്ചു. പുസ്തകം കൊടുക്കാതെയായി, മാത്രമല്ല വാട്സ് ആപ് ഗ്രൂപ്പില്‍ നിന്നും പുറത്താക്കുകയും ചെയ്തുവെന്നും ഇത് മകളെ മാനസികമായി ആകെ തകര്‍ത്തുവെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു. ഇതേതുടര്‍ന്ന് മകളെ കൗണ്‍സലിംഗിന് വിധേയമാക്കിയെങ്കിലും മാറ്റമുണ്ടായില്ലെന്നും മാതാപിതാക്കള്‍ പറയുന്നു.

കോളജിലെ നാലുകുട്ടികളാണ് മേഘ്നയോട് മോശമായി പെരുമാറിയതെന്ന് പിതാവ് ചന്ദ്രശേഖര്‍ ആരോപിച്ചു. മറ്റു കുട്ടികള്‍ക്ക് തന്നോടുള്ള പെരുമാറ്റത്തില്‍ മനംനൊന്ത് മേഘ്ന കോളജില്‍ പോകുന്നതും വല്ലപ്പോഴുമായി. ഒന്നാം സെമസ്റ്ററിലെ ചില പേപ്പറുകളും മേഘനയ്ക്ക് കിട്ടിയില്ല. അതേസമയം മേഘ്നയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് നാലു കുട്ടികള്‍ക്കെതിരെ കേസെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (4 minutes ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (46 minutes ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (1 hour ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (1 hour ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (1 hour ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (1 hour ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (1 hour ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (2 hours ago)

  എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ഉണ്ണി എസ് നായർ അന്തരിച്ചു  (2 hours ago)

  ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം കുറിച്ച് ഏഴുവയസ്സുകാരൻ....  (2 hours ago)

ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്...  (2 hours ago)

പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , മെയ് 21 ന് രാവിലെ  (2 hours ago)

കെ ടെറ്റ് ... പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാൻ സുപ്രീംകോടതി  (3 hours ago)

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം  (3 hours ago)

ഏപ്രിൽ മാസത്തെ റേഷൻ ഭക്ഷ്യധാന്യം 15 വരെ വാങ്ങാം...  (3 hours ago)

Malayali Vartha Recommends