ദലിത് യുവാവിന്റെ കസ്റ്റഡി മരണത്തിൽ പ്രതിഷേധിച്ച് ആള്‍ക്കൂട്ടം പൊലീസ് സ്റ്റേഷന് തീയിട്ടു

ദലിത് യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചതില്‍ പ്രതിഷേധിച്ച ആള്‍ക്കൂട്ടം ഒഡീഷയില്‍ പൊലീസുകാരെ അക്രമിച്ച് പൊലീസ് സ്റ്റേഷന് തീയ്യിട്ടു. മോഷണവുമായി ബന്ധപ്പെട്ടാണ് ദലിത് യുവാവായ അഭിനാഷ് മുണ്ടയെ ഐന്തപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ കസ്റ്റഡിയില്‍ ഇരിക്കെ യുവാവ് ആത്മഹത്യ ചെയ്തു എന്നാണ് പൊലീസ് പറയുന്നത്.
വടികളും ഇരുമ്ബ് ദണ്ഡുകളുമായി എത്തിയ ആള്‍ക്കൂട്ടം പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയും വാഹനങ്ങള്‍ നശിപ്പിക്കുകയും പൊലീസ് സ്റ്റേഷന് തീയിടുകയും ചെയ്തു. സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരാണ് പൊലീസുകാരെ അക്രമിച്ചത്. ആള്‍ക്കൂട്ടത്തിന്റെ അക്രമത്തില്‍ ഏഴോളം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു.
ആള്‍ക്കൂട്ടത്തിന്റെ അക്രമം നിയന്ത്രാണാധീതമായപ്പോള്‍ പൊലീസ് തിരിച്ച് ലാത്തിച്ചാര്‍ജ് നടത്തി. ദലിത് യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. മുണ്ടയെ പൊലീസ് കൊലപ്പെടുത്തിയതാണെന്ന് കുടുംബം പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണവിധേയമായി ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത്.
രഞ്ജന്‍ പാണ്ഡ എന്നയാളുടെ പരാതിയിലാണ് പൊലീസ് മുണ്ടയെ അറസ്റ്റ് ചെയ്തത്. മകളുടെ വിവാഹത്തിന് ലഭിച്ച സമ്മാനങ്ങളും ആഭരങ്ങളും കളവുപോയി എന്നാതായിരുന്ന പാണ്ഡ നല്‍കിയ പരാതി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പാണ്ഡയുടെ വീട്ടില്‍ നിന്നും കാണാതായ ഏതാനും ആഭരണങ്ങള്‍ മുണ്ടയുടെ വീട്ടില്‍ നിന്നും ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊലീസ് മുണ്ടയെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha
























