ടുജി സ്പെക്ട്രം കേസില്‍ കനിമൊഴിക്കും രാജയ്ക്കും ജാമ്യം
ടുജി സ്പെക്ട്രം അഴിമതിക്കേസില്‍ ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധിയുടെ മകള്‍ കനിമൊഴിക്കും മുന്‍ കേന്ദ്ര ടെലികോം മന്ത്രി എ.രാജയ്ക്കും ജാമ്യം അനുവദിച്ചു. 2008ല്‍ ടെലികോം മന്ത്രിയായിരുന്ന എ.രാജ കൈക്കൂലി വാങ്ങി മൊബൈല്‍ നെറ്റ്വര്‍ക്ക് ലൈസന്‍സുകളും ടുജി സ്പെക്രവും വിറ്റഴിച്ചു എന്നാണ് കേസ്. 200 കോടിയുടെ അഴിമതി നടത്തിയതെന്നാണ് ഇവര്‍ക്കെതിരെ പ്രോസിക്യൂട്ടര്‍മാരുടെ വാദം.
കലൈന്ഞ്ജര് ടിവിയില്‍ കനിമൊഴിക്ക് 20% ഓഹരിയുണ്ട്. ഇതേകേസില്‍ രാജയെയും കനിമൊഴിയേയും സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആ കേസില്‍ ഇപ്പോള്‍ ജാമ്യത്തിലാണ് ഇരുവരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha