രാജ്യം ഡിജിറ്റല്‍ വത്കരിക്കാന്‍ കേന്ദ്ര മന്ത്രിസഭാ അംഗീകാരം
രാജ്യം മുഴുവന്‍ ഡിജിറ്റല്‍ വത്കരിക്കാന്‍ ഡിജിറ്റല്‍ ഇന്ത്യാ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം നല്കി. നാലു വര്‍ഷം കൊണ്ട് ഈ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി പൂര്‍ത്തിയായാല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ മുഴുവന്‍ ഡിജിറ്റല്‍ രൂപത്തില്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയും.
ഓണ്‍ലൈന്‍ പദ്ധതി പ്രകാരം 2016 ഡിസംബറില്‍ രാജ്യത്തിന്റെ എല്ലാ ഗ്രാമങ്ങളിലും ബ്രോഡ്ബാന്‍ഡ് സൗകര്യം ലഭ്യമാക്കും.2018 ആകുമ്പോഴേക്കും മൊബൈല്‍ കണക്ഷന് ഇല്ലാത്ത 42,300 ഗ്രാമങ്ങളില്‍ കണക്ടിവിറ്റി നല്‍കും. നഗരങ്ങളിലും മറ്റും സൗജന്യ വൈഫൈ പോലുള്ള പൊതു ഇന്റര്‍ നെറ്റ് സേവനം മൂന്നു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കും.
രണ്ടു വര്‍ഷത്തിനുള്ളില്‍ തപാല്‍ ഓഫീസുകളെ വിവിധ സേവന കേന്ദ്രങ്ങളാക്കി മാറ്റാനും പദ്ധതി വിഭാവനം ചെയ്യുന്നു. സ്മാര്‍ട്ട് കാര്‍ഡ്, മൊബൈല്‍ ഫോണ്‍, മൈക്രോ എ.ടി.എം തുടങ്ങിയ ഉല്പന്നങ്ങളുടെ ഇറക്കുമതി 2020 ആകുമ്പോഴേക്കും ഇല്ലാതാക്കാനും ലക്ഷ്യമിടുന്നു. പദ്ധതി വിലയിരുത്താന്‍ പ്രധാനമന്ത്രിയും മന്ത്രിമാരും അടങ്ങിയ മോണിറ്ററിംഗ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha