നാലു സംസ്ഥാനങ്ങളിലായി 10 സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ്
കര്‍ണാടക, മധ്യപ്രദേശ്, പഞ്ചാബ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളുടെ നിയമസഭയിലേക്കു നടക്കുന്ന ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു. 10 സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. കര്‍ണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ മൂന്ന് സീറ്റ് വീതവും പഞ്ചാബില്‍ രണ്ട് സീറ്റിലുമാണ് മത്സരം നടക്കുക. തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍ നടക്കുക.
അടുത്ത വര്‍ഷമാണ് ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പ്. ലാലുവിന്റെയും നിതിഷിന്റെയും പാര്‍ട്ടികള്‍ നാല് വീതം സീറ്റുകളിലാണ് മത്സരിക്കുന്നത്. സഖ്യകക്ഷിയായ കോണ്‍ഗ്രസ് രണ്ടു സീറ്റിലും മത്സരിക്കുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 40ല്‍ 32 സീറ്റും നേടി ചരിത്ര വിജയമായിരുന്നു ബിജെപി ബിഹാറില്‍ നേടിയത്. ബിജെപി ഒന്‍പതു സീറ്റിലും സഖ്യകക്ഷിയായ ലോക്ജനശക്തി പാര്‍ട്ടി ഒരു സീറ്റിലുമാണ് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha