ഹിമാചല്‍ പ്രദേശില്‍ ബസ് മറിഞ്ഞ് 15 പേര് മരിച്ചു
ഹിമാചല്‍പ്രദേശിലെ കിന്നൗര്‍ ജില്ലയില്‍ സ്വകാര്യ ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പടെ 15 പേര് മരിച്ചു. 17 പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 400 അടി താഴ്ചയിലുള്ള മലയിടുക്കിലേക്കാണ് ബസ് മറിഞ്ഞത്. സംഘ്ല താഴ്വരയില് നിന്ന് കല്‍പ്പയിലേക്കുള്ള വഴിയിലാണ് അപകടം ഉണ്ടായത്. ബസില്‍ 35 യാത്രക്കാര്‍ ഉണ്ടായിരുന്നു.
മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കുമെന്ന് ഡപ്യൂട്ടി കമ്മിഷണര്‍ ഡി.ഡി. ശര്‍മ അറിയിച്ചു. പരുക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. സംഘ്ല താഴ്വരയില് നിന്നുള്ളവാണ് അപകടത്തില്‍ പെട്ടതെന്ന് ശര്‍മ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha