പീഡനത്തിനിരയായ പെണ്‍കുട്ടികളോടുള്ള സര്‍ക്കാറിന്റെ സമീപനം ഞെട്ടിക്കുന്നത് ; ബിജെപി സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

ബലാത്സംഗത്തിനിരയാകുന്നവർക്ക് 6500 രൂപ വിലയിട്ട മധ്യപ്രദേശ് സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് സുപ്രീംകോടതി രംഗത്ത്. ബലാത്സംഗ കേസുകളിൽ സര്‍ക്കാര്‍ ചാരിറ്റി പ്രവർത്തനം നടത്തുകയാണോ എന്നും സുപ്രീം കോടതി പരിഹസിച്ചു. പീഡനത്തിനിരയായ പെണ്‍കുട്ടികളോട് സര്‍ക്കാർ നിലകൊണ്ട് പോകുന്ന സമീപനം ഞെട്ടിക്കുന്നതാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടുന്നു. ഇത്ര തുച്ഛമായ തുക ഇരകള്‍ക്ക് നല്‍കി സര്‍ക്കാര്‍ സന്നദ്ധസേവനം നടത്തുകയാണോ എന്നതാണ് സുപ്രീം കോടതിയുടെ ചോദ്യം.
പീഡനത്തനിരയാവുന്ന സ്ത്രീകളെ സഹായിക്കാനായി കേന്ദ്രം അനുവദിച്ചിട്ടുള്ള നിര്‍ഭയ ഫണ്ടില്‍ നിന്നും ഏറ്റവും അധികം തുക ലഭിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. ഈ സാഹചര്യത്തിലാണ് പീഡനത്തിനിരയായ ഓരോ ഇരയ്ക്കും സര്‍ക്കാര്‍ 6500 രൂപ നില്‍കി പറഞ്ഞയക്കുന്നതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. നിര്‍ഭയ ഫണ്ടുമായി ബന്ധപ്പെട്ട കേസില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് മദന്‍ ബി ലോകൂറും ദീപക് മിശ്രയും അടങ്ങുന്ന ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.
അതെസമയം നിര്‍ഭയ ഫണ്ടിന്റെ കാര്യത്തില്‍ തല്‍സ്ഥിതി അറിയിക്കാത്ത ഹരിയാന സര്‍ക്കാരിനെയും സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. 24 സംസ്ഥാനങ്ങളും ചില കേന്ദ്രഭരണ പ്രദേശങ്ങളും ഇനിയും ഇക്കാര്യത്തിൽ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ളതായി കോടതി നിരീക്ഷിച്ചു.
https://www.facebook.com/Malayalivartha
























