കാവേരി നദീജല തര്‍ക്കം: കോടതി വിധിയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നത് തെറ്റാണ്; നദീ സംയോജന പദ്ധതിയെ കുറിച്ച് കര്‍ണാടകവും തമിഴ്നാടും ആലോചിക്കണമെന്നും കമൽഹാസൻ

കാവേരി നദീജല തര്‍ക്കത്തിൽ കര്‍ണാടകത്തിന് അനുകൂലമായ സുപ്രീം കോടതി വിധിയോട് പ്രതികരിച്ച് നടൻ കമൽഹാസൻ. കോടതി വിധിയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നത് തെറ്റാണെന്നും കര്‍ണാടകവും തമിഴ്നാടും തമ്മില്‍ യോജിച്ച് മുന്നോട്ട് പോയെങ്കില്‍ മാത്രമേ നദീസംയോജന പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ സാധിക്കുകയുള്ളുവെന്നുംഅദ്ദേഹം പറഞ്ഞു.
നദീസംയോജന പദ്ധതിയെ കുറിച്ച് ഇരു സംസ്ഥാനങ്ങളും ആലോചിക്കണം. തമിഴ്നാടിന് കിട്ടുന്ന ജലം സൂക്ഷിക്കാനുള്ള വഴി സർക്കാർ കണ്ടെത്തണമെന്നും കമൽഹാസൻ വ്യക്തമാക്കി. 14.75 ഘനഅടി ജലം കര്‍ണാടകത്തിന് അധികം നല്‍കണമെന്നാണ് സുപ്രീം കോടതിയുടെ വിധി.
192 ടി.എം.സി. അടി വെള്ളം തമിഴ്‌നാടിന് നല്‍കണ 2007-ലെ കാവേരി ട്രിബ്യൂണല്‍ ഉത്തരവിനെതിരെയാണ് കർണാടക സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ കോടതി ഉത്തരവ് പ്രകാരം തമിഴ്‌നാടിൻറെ വിഹിതം പങ്ക് 177.25 ആയി കുറച്ചു. ഇതോടെ കര്‍ണാടകയുടെ വിഹിതം 284.25 ടി.എം.സിയായി ഉയർന്നു.
https://www.facebook.com/Malayalivartha
























