മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിക്കപ്പെട്ട ആറുമാസം പ്രായമുള്ള കുഞ്ഞിനെ അവകാശപ്പെട്ടു നൂറുകണക്കിനു ദമ്പതികള്‍ രംഗത്ത് ;എന്ത് ചെയ്യണമെന്ന് അറിയാതെ പോലീസും അധികൃതരും

ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ അവകാശപ്പെട്ട് നൂറുകണക്കിന് ദമ്ബതികള്‍ രംഗത്ത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആഗ്രമുറാദാബാദ് ഹൈവേ പരിസരത്തെ മാലിന്യക്കൂമ്ബാരത്തില്‍ ആറുമാസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി അവളുടെ ചിത്രം സഹിതമാണ് മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ഇതോടെ കുട്ടിയെ അവകാശപ്പെട്ട് പല ആളുകളും രംഗത്ത് വരികയായിരുന്നു.
കുഞ്ഞിന്റെ യഥാര്‍ഥ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ അനാഥാലയത്തിലെ സൂപ്രണ്ട് രാകേഷ് സക്സേനയെത്തേടി ഒരു അഞ്ജാത ഫോണ്‍സന്ദേശമെത്തി. കുഞ്ഞിന്റെ മാതാപിതാക്കളുടെ സുഹൃത്താണ് താനെന്നും. ഡെറാഡൂണ്‍ സ്വദേശികളായ ദമ്ബതികളുടേതാണ് കുഞ്ഞെന്നുമാണ് അജ്ഞാതന്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. പത്രത്തിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും കുഞ്ഞിന്റെ ചിത്രം കണ്ട് തിരിച്ചറിഞ്ഞതിനാലാണ് താനിക്കാര്യം അറിയിക്കുന്നതെന്നും അയാള്‍ പറഞ്ഞു. കുഞ്ഞിന്റെ മാതാപിതാക്കള്‍ തമ്മില്‍ കുഞ്ഞിനെച്ചൊല്ലി സ്ഥിരം വഴക്കിടാറുണ്ടെന്നും കുഞ്ഞിന്റെ പിതൃത്വത്തെച്ചൊല്ലിയുള്ള സംശയമാണ് വഴക്കിന് അടിസ്ഥാനമെന്നും അയാള്‍ വിശദീകരിച്ചു. കുഞ്ഞിന്റെ മാതാപിതാക്കളെ ബന്ധപ്പെടാനുള്ള ടെലിഫോണ്‍ നമ്ബറും അയാള്‍ നല്‍കി.
https://www.facebook.com/Malayalivartha
























