ബീഹാറില്‍ പ്ലസ്ടു പരീക്ഷയില്‍ ക്രമക്കേട് 1,000 വിദ്യാര്‍ഥികളെ പുറത്താക്കി

ബീഹാറില്‍ പ്ലസ്ടു പരീക്ഷയില്‍ ക്രമക്കേട് കാണിച്ച 1,000 വിദ്യാര്‍ഥികളെ പുറത്താക്കി. ഫെബ്രുവരി ആറിനാണ് സംസ്ഥാനത്ത് പ്ലസ്ടു പരീക്ഷകള്‍ ആരംഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളെ സഹായിച്ച ബന്ധുക്കള്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ബീഹാര്‍ സ്‌കൂള്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് തലവന്‍ ആനന്ദ് കിഷോറാണ് ഈ വിവരം അറിയിച്ചത്.
1,384 സെന്ററുകളിലായി 112,07,986 വിദ്യാര്‍ഥികളാണ് സംസ്ഥാനത്ത് പ്ലസ്ടു പരീക്ഷ എഴുതിയത്. വിദ്യാര്‍ഥികളെ സഹായിക്കുന്നതിന് പരീക്ഷ നടത്തുപ്പുകാര്‍ ചമഞ്ഞെത്തിയവര്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ടെന്നും ആനന്ദ് കിഷോര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























