തെലുങ്ക് സംവിധായകന്‍ നാരായണ ബാംപു അന്തരിച്ചു

തെലുങ്ക് സിനിമാ സംവിധായകന്‍ സത്തിരാജു ലക്ഷ്‌മി നാരായണ ബാപു(80) അന്തരിച്ചു. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.
കാര്‍ട്ടൂണിസ്റ്റായാണ് അദ്ദേഹത്തിന്റെ തുടക്കം. എഴുത്തുകാരന്‍, ചിത്രകാരന്‍ എന്നീ നിലയിലും പ്രശസ്‌തനാണ്. 2013 ല്‍ രാഷ്‌ട്രം അദ്ദേഹത്തെ പദ്‌മശ്രീ നല്‍കി ആദരിച്ചിരുന്നു. രണ്ട് തവണ ദേശീയ അവാര്‍ഡും ലഭിച്ചു.
പശ്ചിമ ഗോദാവരി ജില്ലയിലെ നരസപുരത്ത് 1933 ല്‍ ജനിച്ചു. ആദ്യചിത്രമായ സാക്ഷി പുറത്തിറങ്ങിയത് 1960കളിലാണ്. 2011ല്‍ സംവിധാനം ചെയ#്‌ത ശ്രീരാമരാജ്യമാണ് അവസാന ചിത്രം.
https://www.facebook.com/Malayalivartha
























