കുട്ടിക്കാലം മുതല്‍ അച്ഛന്‍ പീഡിപ്പിക്കുന്നു,വിവാഹം കഴിഞ്ഞ് ഭര്‍ത്താവിന്റെ ക്രൂരപീഡനം, യുവതിയുടെ ആത്മഹത്യാശ്രമം തടഞ്ഞത് ഒരു ഫോണ്‍വിളി...

വര്‍ഷങ്ങളായി തന്നെ അച്ഛന്‍ പീഡിപ്പിച്ച് വരികയായിരുന്നു. വിവാഹം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ച് വരുന്നു.എനിക്ക് ഇനി ഈ ജീവിതം വേണ്ട. ഞാന്‍ മരിക്കാന്‍ പോകുന്നു.ഇതായിരുന്നു ആ യുവതി അവസാനമായി പോലീസിനോട് പറഞ്ഞ കാര്യം.
പൊലീസ് ഹെല്‍പ്‌ലൈനിലെ കൗണ്‍സിലര്‍ ദമ്പതികളോട് യുവതി വിഡിയോ കോള്‍ വഴി ആംഗ്യ ഭാഷയില്‍ സംസാരിച്ചു.ജീവിതം മടുത്തു എന്ന് പറഞ്ഞ് യുവതി ദിവസങ്ങള്‍ക്കുമുമ്പ് ഇവരെ വിളിച്ചിരുന്നു.
വ്യാഴാഴ്ച രാത്രി വീണ്ടും വിഡിയോ കോളിലൂടെ പുരോഹിതിനെ വിളിച്ചു. കുരുക്ക് കഴുത്തിലിട്ടാണ് യുവതി സംസാരം തുടങ്ങിയത്. പിതാവ് ചെറുപ്പം മുതല്‍ ലൈംഗികമായി പീഡിപ്പിക്കുകയാണ്. വിവാഹം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവിന്റെ പീഡനവും. വിഷാദരോഗിയായി മാറിയ തനിക്ക് മരണമല്ലാതെ മറ്റൊരു വഴിയില്ല.
ജോധ്പുര്‍ സ്വദേശികളായ യുവതിയെയും സഹോദരിയെയും മാര്‍ച്ച് പത്തിനാണ് ഹനുമാന്‍ഗഢ് സ്വദേശികളായ സഹോദരന്മാര്‍ വിവാഹം കഴിച്ചത്. ഇന്ദോറിലെ പൊലീസിന്റെ മുകബധിര ഹെല്‍പ്‌ലൈനില്‍ കോഓഡിനേറ്ററായ പുരോഹിതും മോണിക്കയുമാണ് യുവതിയോട് സംസാരിച്ചത്.രാജസ്ഥാനിലെ ഹനുമാന്‍ഗഢ് ജില്ലക്കാരിയാണ് യുവതി.സംഭവ സമയം പുരോഹിത് മുംബൈയിലായിരുന്നു.ഇയാള്‍ ഉടന്‍ തന്നെ ഭാര്യ മോണിക്കയെ വിവരമറിയിച്ചു.ഇതോടൊപ്പം വിവരം ഹനുമാന്‍ഗഢ് പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയും ചെയ്തു .
https://www.facebook.com/Malayalivartha

























