നാട്ടുകൂട്ടത്തിന്റെ വിചാരണ തടസപ്പെടുത്തിയ പതിനഞ്ചുകാരിയെ കൂട്ടമാനഭംഗം ചെയ്തു കൊന്നു

നാട്ടുകൂട്ടത്തിന്റെ വിചാരണ തടസപ്പെടുത്തിയതിന് പതിനഞ്ചുകാരിയെ മാനഭംഗം ചെയ്തു കൊലപ്പെടുത്തി റെയില്‍വെ ട്രാക്കില്‍ തള്ളി. തൃണമൂല്‍ പ്രാദേശിക നേതാവും കൂട്ടാളികളും ചേര്‍ന്നാണ് ഈ കൊടുംക്രൂരത ചെയ്തത്. ജാല്‍പാഗുരി ജില്ലയിലെ ദുപ്ഗുരിയിലാണ് സംഭവം. പിതാവിനെ ശിക്ഷിക്കുന്നതു തടഞ്ഞ പെണ്‍കുട്ടിയെയാണ് മാനഭംഗപ്പെടുത്തിയത്.
ട്രാക്റ്റര്‍ വാങ്ങിയതുമായബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് മറ്റൊരാള്‍ക്ക് പണം നല്‍കാനുണ്ടായിരുന്നു. ഇയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നാട്ടുകൂട്ടം ചേര്‍ന്ന് വിചാരണ നടത്തിയത്. തോണമൂല്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവും കൗണ്‍സിലറുമായ നമിതാ റോയിയും ഭര്‍ത്താവുമാണ് ശിക്ഷനടപ്പാക്കിയത്. പിതാവിനെ അടിക്കുന്നതറിഞ്ഞെത്തിയ പെണ്‍കുട്ടി തടഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു.
https://www.facebook.com/Malayalivartha