കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയുടെ മകന്‍ കാര്‍ത്തിക് ഗൗഡയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

കേന്ദ്ര റെയില്‍വെ മന്ത്രി സദാനന്ദ ഗൗഡയുടെ മകന്‍ കാര്‍ത്തിക് ഗൗഡയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്. ബംഗലൂരുവിലെ കോടതിയാണ് കാര്‍ത്തിക്കിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കന്നട നടി മൈത്രേയി നല്‍കിയ പരാതിയില്‍ കോടതിയില്‍ ഹാജരാകാത്തതിനാലാണ് അറസ്റ്റ് വാറന്റ്. തന്നെ പറഞ്ഞ് പറ്റിച്ച് വിവാഹം കഴിക്കുകയും തന്റെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തുവെന്നു കാട്ടിയാണ് നടി പരാതി നല്‍കിയത്. മറ്റൊരു പെണ്‍കുട്ടിയുമായി കാര്‍ത്തിക്കിന്റെ വിവാഹ നിശ്ചയം നടന്നതോടെയാണ് നടി പരാതിയുമായി രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha
























