യുപിയില്‍ എട്ടുവയസുകാരി മാനഭംഗത്തിനിരയായി

യുപിയിലെ ബദാവൂനില്‍ സരിഫ് നഗര്‍ ഗ്രാമത്തില്‍ എട്ടുവയസുകാരി മാനഭംഗത്തിനിരയായി. വയലില്‍ ജോലിചെയ്യുന്ന പിതാവിന് ഭക്ഷണം കൊണ്ടു പോകവെയാണ് പെണ്‍കുട്ടി മാനഭംഗത്തിനിരയായത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തു.
പെണ്‍കുട്ടിയെ സംഭവസ്ഥലത്ത് ബോധരഹിതയായ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് മേധാവി ബാലേന്ദ്ര ഭൂഷന്‍ പറഞ്ഞു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കുമെന്നും ഭൂഷന്‍ പറഞ്ഞു. പ്രതികള്‍ക്കായി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha