തമിഴ്‌നാട്ടിലെ സ്‌കൂളില്‍ വാച്ച് ധരിച്ചെത്തിയതിന് വിദ്യാര്‍ഥിയുടെ കൈ മുറിച്ചു

സ്‌കൂളില്‍ വാച്ച് ധരിച്ചെത്തിയതിന് ദളിത് ബാലന്റെ കൈത്തണ്ട മുറിച്ചു. സ്‌കൂളിലെ സീനിയര്‍ വിദ്യാര്‍ഥികളാണ് ബാലന്റെ കൈ മുറിച്ചത്. തമിഴിനാട് വിരുദുനഗര്‍ ജില്ലയിലെ തിരുവള്ളുവര്‍ കോളനി നിവാസിയായ പരംജ്യോതിയുടെ മകന്‍ രമേഷിന്റെ കൈയാണ് മുറിച്ചത്. തിരുത്തങ്ങള്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് രമേഷ്.
തിങ്കളാഴ്ച സ്‌കൂളില്‍ രമേഷ് വാച്ച് ധരിച്ച് എത്തിയതിനെ സീനിയര്‍ വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്തിരുന്നു. വാച്ച് അഴിച്ചെടുത്ത് വലിച്ചെറിയുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് രമേഷും സീനിയര്‍ വിദ്യാര്‍ഥികളുമായി തര്‍ക്കം ഉണ്ടായി. രണ്ടു ദിവസത്തിനു ശേഷം തിരുതങ്ങള്‍ റെയില്‍വെ സ്റ്റേഷനു സമീപത്തുകൂടി നടന്നു പോകുകയായിരുന്ന രമേശിനെ 15 പേരടങ്ങുന്ന വിദ്യാര്‍ഥി സംഘം ബലമായി പിടിച്ചു വച്ച് കത്തികൊണ്ട് കൈത്തണ്ട മുറിക്കുകയായിരുന്നു. അക്രമികളില്‍ നിന്ന് രക്ഷപെട്ട രമേഷ് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് ശിവകാശി സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി. തിരുതങ്ങള്‍ പൊലീസ് കേസെടുത്തു. കുട്ടികള്‍ക്കിടയില്‍ ജാതിപരമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സ്‌കൂളാണ് തിരുതങ്ങള്‍ ഗവണ്‍മെന്റ് സ്‌കൂള്‍. അധ്യാപകരും പിടിഎയും ഇടപെട്ടാണ് ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ചിരുന്നത്.
https://www.facebook.com/Malayalivartha
























