കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 107 ശതമാനം ഡിഎ അനുവദിച്ചു

കേന്ദ്ര സര്‍ക്കാര്‍ ജിവനക്കാര്‍ക്ക് 107 ശതമാനം അധിക ക്ഷാമ ബത്ത അനുവദിക്കാനുള്ള തീരുമാനത്തിന് വ്യാഴാഴ്‌ച ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്‍കി. പെന്‍ഷന്‍മാരുടെ ഡി ആറും ഇതിനൊപ്പം വര്‍ദ്ധിപ്പിക്കും. ധനമന്ത്രാലയത്തിന്റെ ശുപാര്‍ശയാണ് മന്ത്രിസഭ അംഗീകരിച്ചത്.
കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം മുപ്പതു ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അമ്പതു ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഈ തീരുമാനം ഗുണം ചെയ്യും. ആറാം ശമ്പള പരിഷ്‌ക്കരണത്തിന്റെ ശുപാര്‍ശ പ്രകാരമുള്ള വര്‍ദ്ധനവാണിത്. അധിക ക്ഷാമ ബത്തയും ഡി ആറും നല്‍കുന്നതിലൂടെ കേന്ദ്ര സര്‍ക്കാരിന് വര്‍ഷം 7691 കോടി രൂപയുടെ ബാധ്യതയുണ്ടാകും. ഈ വര്‍ഷത്തെ സാമ്പത്തിക ചെലവായ 5127 കോടിയും ഇതില്‍ ഉള്‍പ്പെടും
https://www.facebook.com/Malayalivartha
























