മാങ്ങ മോഷ്‌ടിച്ചതിന് 14 കാരനെ തല്ലിക്കൊന്നു

ഡല്‍ഹില്‍ മാങ്ങ മോഷ്‌ടിച്ചതിന് 14 വയസുകാരനെ മാങ്ങ വില്‍പ്പനക്കാരന്‍ ക്രൂരമായി തല്ലിക്കൊന്നു. കുട്ടിയുടെ സഹോദരനും മര്‍ദ്ദനമേറ്റു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സീമാപുരിയിലാണ് സംഭവം നടന്നത്.
14 വയസ്സുകാരനും കുട്ടിയുടെ സഹോദരനും മറ്റു കുട്ടികളുമായി മൈതാനത്ത് കളിച്ചു കൊണ്ടിരിക്കുമ്പോള്‍ മാങ്ങ വില്‍പ്പനക്കാരന്‍ ആളുകളുമായി എത്തി തല്ലുകയായിരുന്നു.
കുട്ടിയെ ഇരുമ്പ് ദണ്ഡുകൊണ്ട് തലയ്‌ക്കടിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. പോലീസ് കേസെടുത്തു. കുട്ടിയുടെ മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിനയച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























