ഡല്‍ഹി രാഷ്‌ട്രപതി ഭരണത്തില്‍, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയുടെ ശ്രമം

രാഷ്ട്രപതി ഭരണത്തിലുള്ള ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ ബിജെപി ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ട്. ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ക്ഷണിക്കാന്‍ ലഫ്‌ന്റന്റ് ഗവര്‍ണര്‍ നജീബ് ജഗ് രാഷ്‌ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിയുടെ അനുമതി തേടി. അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം ഡല്‍ഹിയിപ്പോള്‍ രാഷ്ട്രപതി ഭരണത്തിലാണ്.
ഏറ്റവും വലിയ ഒറ്റകക്ഷി ബിജെപിക്ക് ആകെ 29 സീറ്റുകളാണുള്ളത്. ആം ആദ്‌മി പാര്‍ട്ടിക്ക് 27 എംഎല്‍എമാരാണുള്ളത്. 69 അംഗ മന്ത്രിസഭയില്‍ 35 എംഎല്‍എമാരുടെ പിന്തുണയാണ് ഭരിക്കാന്‍ വേണ്ടത്. അരവിന്ദ് കേജ്രിവാള്‍ നേതൃത്വം നല്‍കുന്ന എഎപി പാര്‍ട്ടിയാണ് ഡല്‍ഹി നിയമസഭയിലെ രണ്ടാമത്തെ വലിയ ഒറ്റകക്ഷി.
എന്നാല്‍ നിയമസഭയില്‍ ജന്‍ലോക്‌പാല്‍ ബില്‍ പാസാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് 49 ദിവസത്തിന് ശേഷം കേജ്രിവാള്‍ രാജിവക്കുകയായിരുന്നു.സര്‍ക്കാര്‍ രൂപീകരിക്കുന്നുവെന്ന വാര്‍ത്തകളോട് ബിജെപി ഇതുവരെയും പ്രതികരിച്ചിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























