ഇനി പ്രധാനമന്ത്രിയുടെ പ്രസംഗം കൂടി കുട്ടികള്‍ പഠിക്കണം, ഇല്ലെങ്കില്‍ രണ്ടു മാര്‍ക്ക് പോകും

അധ്യാപക ദിനത്തില്‍ പ്രധാനമന്ത്രി കുട്ടികളോട് തല്‍സമയം പ്രസംഗിക്കുന്ന പ്രസംഗത്തെ അടിസ്ഥാനമാക്കി പരീക്ഷയ്‌ക്ക് ചോദ്യമുണ്ടാകും. പ്രസംഗത്തെ അടിസ്ഥാനമാക്കി പ്രധാനപ്പെട്ട അഞ്ച് വിഷയങ്ങളില്‍ രണ്ടു മാര്‍ക്കിന്റെ ചോദ്യമുണ്ടാകുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. എന്നാല്‍ ശനിയാഴ്‌ച പരീക്ഷ തുടങ്ങുന്നതിനാല്‍ ഇന്ന് ചില സ്‌കൂളുകള്‍ക്ക് അവധിയാണ്. ആയതിനാല്‍ സ്‌കൂളുകളില്‍ മോദിയുടെ പ്രസംഗം കേള്‍പ്പിക്കുവാന്‍ സാധിക്കില്ല. പക്ഷേ കുട്ടികള്‍ വീട്ടില്‍ ഇരുന്ന് പ്രസംഗം കേള്‍ക്കണമെന്നും പ്രസംഗത്തെ അടിസ്ഥാനമാക്കി പ്രധാനപ്പെട്ട അഞ്ച് വിഷയങ്ങളില്‍ രണ്ടു മാര്‍ക്കിന്റെ ചോദ്യമുണ്ടാകുമെന്നും സ്‌കൂള്‍ അധികൃതര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
പ്രധാനമന്ത്രിയുടെ പ്രസംഗം മൂലം ഡല്‍ഹിയിലെ കുട്ടികള്‍ നേരിടുന്ന മറ്റൊരു പ്രശ്‌നം വീട്ടില്‍ തിരികെ എത്തുവാന്‍ ബസുകള്‍ ഇല്ലെന്നതാണ്. ഡല്‍ഹി ട്രന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ 95 സ്‌കൂളുകളിലെ കുട്ടികള്‍ക്കായി 1000-ല്‍ അധികം സര്‍വീസുകളാണ് പ്രവര്‍ത്തി ദിവസങ്ങളില്‍ നടത്തുന്നത്. എന്നാല്‍ വൈകുന്നേരം അഞ്ചുമണിക്ക് ശേഷം കുട്ടികള്‍ക്കായി സര്‍വീസ് നടത്തുവാന്‍ കഴിയില്ലെന്ന് ഡിടിസി അറിയിച്ചു.
മാതാപിതാക്കള്‍ തന്നെ കുട്ടികളെ വൈകുന്നേരം വീടുകളിലേക്ക് കൂട്ടിക്കൊണ്ടു പോകണമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മോദിയുടെ പ്രസംഗം കുട്ടികളെ കേള്‍പ്പിക്കില്ലെന്ന് ഇതിനോടകം തന്നെ ചില സംസ്ഥാനങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























