പി. സദാശിവത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

കേരള ഗവര്‍ണറായി പി.സദാശിവത്തെ നിയമിച്ചതിനെതിരേ സുപ്രീം കോടതിയില്‍ ഹര്‍ജി. പി.സദാശിവം ഇന്നാണ് കേരള ഗവര്‍ണറായി ചുമതലയേറ്റത്. ബാംഗ്ലൂര്‍ സ്വദേശി മുഹമദ് അലിയാണ് ഹര്‍ജി നല്‌കിയിരിക്കുന്നത്. പുതിയ ഗവര്‍ണറുടെ നിയമനം റദ്ദാക്കണക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഭരണഘടനയുടെ 124-ാം ചട്ടപ്രകാരം സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് പദവിയിലിരുന്നവര്‍ മറ്റു പദവികള്‍ സ്വീകരിക്കുന്നതിന് വിലക്കുണ്ടെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
വിരമിച്ച ജഡ്‌ജിമാര്‍ ഗവര്‍ണര്‍ പോലുള്ള പദവികള്‍ ഏറ്റെടുക്കുന്നതിന് പ്രത്യേക മാര്‍ഗരേഖ വേണം. ഹര്‍ജി തീര്‍പ്പാകുന്നതുവരെ സദാശിവം ഗവര്‍ണറെന്ന നിലയില്‍ തീരുമാനങ്ങള്‍ എടുക്കരുതെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പി. സദാശിവത്തെ കേരള ഗവര്‍ണറാക്കുന്നത് നേരത്തേ തന്നെ വന്‍വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























