പകുതി ശിക്ഷ പൂര്‍ത്തിയാക്കിയ വിചാരണ തടവുകാരെ വിട്ടയ്ക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് രാജ്യത്തെ ജയിലുകളില്‍ കഴിയുന്ന പ്രതികളില്‍ പരമാവധി ശിക്ഷയുടെ പകുതി പൂര്‍ത്തിയാക്കിയവരെ മോചിപ്പിക്കുമെന്ന് സുപ്രീം കോടതി. വിചാരണ തടവുകാരെ കണ്ടെത്താന്‍ ജില്ലാ ജഡ്ജിമാര്‍ രണ്ട് മാസത്തിലൊരിക്കല്‍ ജയിലുകള്‍ സന്ദര്‍ശിക്കാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
ഒക്‌റ്റോബര്‍ മുതല്‍ ജയിലുകളില്‍ സന്ദര്‍ശനം ആരംഭിക്കും. ശിക്ഷാ ഇളവു നല്‍കി മോചിപ്പിക്കേണ്ട തടവുകാരുടെ പട്ടിക രണ്ടു മാസത്തിലൊരിക്കല്‍ തയാറാക്കി നല്‍കാനും ചീഫ് ജസ്റ്റിസ് ആര്‍.എം.ലോധ അധ്യക്ഷനായ ബഞ്ച് നിര്‍ദ്ദേശിച്ചു. കശ്മീരിലെ ജയിലുകളിലെ വിചാരണ തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിര്‍ദ്ദേശം.
https://www.facebook.com/Malayalivartha
























