മഴയും മണ്ണിടിച്ചിലും ജമ്മു -ശ്രീനഗര്‍ ഹൈവെ അടച്ചു

മണ്ണിടിച്ചിലിനെ തുടര്‍ന്ന് 300 കിലോമീറ്റര്‍ ദൂരമുള്ള ജമ്മു -ശ്രീനഗര്‍ ഹൈവെ അടച്ചു. മണ്ണിടിഞ്ഞുവീണ് ഹൈവെയില്‍ പലയിടത്തും ഗതാഗതം തടസപ്പെട്ടതോടെയാണ് വഴിയടച്ചത്. വെള്ളപ്പൊക്കം ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. 1200 ഓളം വാഹനങ്ങള്‍ ഹൈവെയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ട്. റോഡിലേക്ക് വീണ മണ്ണ് മാറ്റാന്‍ അധികൃതര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. വെള്ളപ്പൊക്ക മേഖലയിലൂടെ അടുത്ത രണ്ടു ദിവസത്തേയ്ക്ക് യാത്ര ചെയ്യരുതെന്ന് പോലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്
https://www.facebook.com/Malayalivartha
























