പീഡനക്കേസില്‍ മലയാളി നേതാവ് അറസ്റ്റില്‍

പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മലയാളി ശിവസനേ നേതാവ് കണ്ണൂര്‍ സ്വദേശി വാസുദേവ നമ്പ്യാര്‍ അറസ്റ്റില്‍. ഈ മാസം രണ്ടാം തിയതി പെണ്‍കുട്ടി പ്രസവിച്ചു. പൂര്‍ണ വളര്‍ച്ചയെത്താത്ത കുട്ടിക്ക് പെണ്‍കുട്ടി ജന്മം നല്‍കിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഏഴുമാസത്തോളമായി പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
നമ്പ്യാര്‍ നടത്തുന്ന സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു പെണ്‍കുട്ടി. സംഭവം പുറത്തുപറഞ്ഞാല്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.
മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് ഇയാള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 376 പ്രകാരവും ശിശു സംരക്ഷണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























