കനത്ത ചൂടില്‍നിന്നും രക്ഷതേടി കാറിനുള്ളില്‍ അഭയം തേടിയ കുട്ടിയ്ക്ക് ജീവശ്വാസം കിട്ടാതെ ദാരുണാന്ത്യം

കനത്ത ചൂടില്‍നിന്നും രക്ഷതേടി വഴിയില്‍ ഉപേക്ഷിച്ച കാറില്‍ കയറിയ അഞ്ചുവയസുകാരന് വിഷവായു ശ്വസിച്ചുമരിച്ചു. ചൊവ്വാഴ്ച പൂനയിലെ ചക്കാനിലായിരുന്നു സംഭവം. അഞ്ചു മണിക്കൂറോളം കാറിനുള്ളില്‍ പുറത്തിറങ്ങാനാവാതെ അകപ്പെട്ടുപോയ കുട്ടി ജീവശ്വാസം കിട്ടാതെ മരിക്കുകയായിരുന്നു. കുട്ടിയുടെ മുഖത്തും കഴുത്തിലും പൊള്ളലേറ്റതിന്റെ പാടുകളുണ്ടായിരുന്നു.
കരണ്‍ പാണ്ഡെയെന്ന കുട്ടിയാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ വീടിനു സമീപം കൂട്ടുകാരുമൊത്ത് കളിക്കാനെത്തിയതായിരുന്നു കരണ്‍. ചൂട് അസഹനീയമായപ്പോള്‍ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ കരണ്‍ അഭയം തേടുകയായിരുന്നെന്നാണ് കരുതുന്നത്. കാറിനുള്ളില്‍ കയറിയതും പുറത്തിറങ്ങാന്‍ കഴിയാതെയായി.
കരണിനെ കാണാതായതോടെ ബന്ധുക്കള്‍ ആറു മണിക്കൂറോളം നടത്തിയ തെരച്ചിലില്‍ കാറിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. കാറിന്റെ വാതില്‍ തകര്‍ത്ത് കുട്ടിയെ പുറത്തെടുക്കുമ്ബോഴേക്കും മരിച്ചിരുന്നു. ആഴ്ചകളായി വഴിയരികില്‍ ഉപേക്ഷിച്ചു കിടന്ന കാറിലാണ് കരണ്‍ കയറിയത്. കാറിന്റെ ഉടമയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.
https://www.facebook.com/Malayalivartha






















