ഡല്‍ഹി വിലയ്ക്ക് വാങ്ങുമോ? ആം ആദ്മി എംഎല്‍എയ്ക്ക് ബിജെപി 4 കോടി വാഗ്ദാനം ചെയ്‌തെന്ന വീഡിയോയുമായി കെജ്‌രിവാള്‍

ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. ആം ആദ്മി പാര്‍ട്ടി എം.എല്‍.എയ്ക്ക് കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന ആരോപണവുമായി അരവിന്ദ് കെജ്‌രിവാള്‍ രംഗത്തു വന്നു. പണം വാഗ്ദാനം ചെയ്യുന്നതിന്റെ വീഡിയോയും കെജ്‌രിവാള്‍ പുറത്ത് വിട്ടു. മുതിര്‍ന്ന ബി.ജെ.പി നേതാവ് ഷേര്‍ സിംഗ് ദാഗര്‍ ആണ് എ.എ.പി എം.എല്‍.എ ദിനേഷ് മൊഹാനിയയെ പണവുമായി സമീപിച്ചതെന്ന് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
ഒരു മാസം മുന്പാണ് ബി.ജെ.പി മൊഹാനിയയെ സമീപിച്ചത്. ഇക്കാര്യം മൊഹാനിയ തന്നോട് വെളിപ്പെടുത്തി. തുടര്‍ന്നാണ് ബി.ജെ.പി നേതാക്കളുടെ സംഭാഷണവും വീഡിയോ റെക്കാര്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ ഞായറാഴ്ചയാണ് അവസാനമായി കൂടിക്കാഴ്ച നടന്നത്. അന്ന് ദാഗര്‍ നാലു കോടി രൂപയാണ് മൊഹാനിക്ക് വാഗ്ദാനം ചെയ്തത്. ഡല്‍ഹിയില്‍ ബി.ജെ.പി സര്‍ക്കാരുണ്ടാക്കുകയാണെങ്കില്‍ വിശ്വാസവോട്ടെടുപ്പ് നടക്കുന്ന സമയത്ത് വോട്ടിംഗില്‍ നിന്ന് വിട്ടു നില്‍ക്കണം എന്നായിരുന്നു ആവശ്യം
ബി.ജെ.പിക്കെതിരെ കേസ് നല്‍കുമെന്നും നടപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെ കാണുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























