കാശ്മീര്‍ വെള്ളപ്പൊക്കം, മലയാളി നടി അപൂര്‍വ ബോസും കുടുങ്ങിയവരില്‍പ്പെടും

കാശ്മീരിലെ വെള്ളപ്പൊക്കത്തില്‍ മലയാളി നടി അപൂര്‍വ ബോസും കുടുങ്ങിയതായി ബന്ധുക്കള്‍ അറിയിച്ചു. ഇന്നലെ മുതല്‍ നടിയുമായി ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നു അമ്മ സംഗീത ബോസ് അറിയിച്ചു. കഴിഞ്ഞ മാസം 31നാണു അപൂര്‍വ ബോസ് അടങ്ങുന്ന 15 അംഗ സംഘം ട്രക്കിങ്ങിനായി ജമ്മുവിലേക്ക് പോയത്. സംഘത്തില്‍ അപൂര്‍വയെ കൂടാതെ നാലു
മലയാളികള്‍ കൂടി ഉണ്ടായിരുന്നു.
എഴുപതോളം മലയാളികള്‍ പ്രളയബാധിത പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നു വിനോദ സഞ്ചാരത്തിനു പോയവരാണ് കുടുങ്ങിയത്. ഇതില്‍ ഇരുപതോളം പേര്‍ വിമാനത്താവളത്തിലാണ് ഉള്ളത്. ഇവരുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നു ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























