ഒഡിഷയില്‍ ഒരുകുടുംബത്തിലെ നാലുപേര്‍ കൊല്ലപ്പെട്ടനിലയില്‍

ഒഡീഷയില്‍ ഒരു കുടുംബത്തിലെ നാലുപേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നയാഗന്ധ് ജില്ലയിലെ ചാന്ദ്പൂരിലാണ് സംഭവം. കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ കുട്ടികളാണ്.
സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ശരത് പാദ്രയുടെ പിതാവ്, ഭാര്യ, രണ്ടു കുട്ടികള്‍ എന്നവരാണ് കൊല്ലപ്പെട്ടത്. രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് ശരത് തന്നെയാണ് പോലീസില്‍ അറിയിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കൊലനടത്തിയത് എന്നാണ് പോലീസ് നിഗമനം.
https://www.facebook.com/Malayalivartha

























