ഡല്‍ഹിയില്‍ സര്ക്കാര്‍ രൂപീകരിക്കാന്‍ നാലാഴ്ച കൂടി അനുവദിച്ചു

ഡല്‍ഹിയില്‍ സര്ക്കാര്‍ രൂപീകരിക്കുന്നതിന് കേന്ദ്ര സര്ക്കാരിന് സുപ്രീം കോടതി നാലാഴ്ച കൂടി സമയം അനുവദിച്ചു. ഇപ്പോഴത്തെ പുരോഗതിയില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. ഡല്‍ഹിയില്‍ എന്തുകൊണ്ട് സര്ക്കാര്‍ രൂപപീകരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായില്ല. എന്തുകൊണ്ട് കേന്ദ്ര സര്ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ വൈകുന്നു എന്നിങ്ങനെയുള്ള കാര്യങ്ങള്‍ സുപ്രീം കോടതി ആരാഞ്ഞു. ഡല്‍ഹിയില്‍ സര്ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ബിജെപി കുതിരക്കച്ചവടം നടത്തുന്നു എന്നാരോപിച്ച് ആംആദ്മി പാര്ട്ടി പുറത്തുവിട്ട ദൃശ്യങ്ങള്‍ മുഖവിലയിക്കെടുക്കുന്നില്ലെന്നും കോടി അറിയിച്ചു.
എന്നാല്‍ ഡല്‍ഹിയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ സര്ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുന്നതിന് അനുമതി തേടിക്കൊണ്ട് ലഫ്.ജനറല്‍ രാഷ്ട്രപതിക്ക് കത്തു നല്കിയതായും പ്രസിഡനന്റ് കത്ത് ഗൗരവപൂര്വം പരിഗണിക്കുന്നുവെന്നും കേന്ദ്രസര്ക്കാര്‍ കോടതിയെ അറിയിച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കൃത്യമായ നടപടി സ്വീകരിക്കുമെന്നും കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























