ചൈനീസ് പ്രസിഡന്റ് ജിന്‍പിങ് ഈ ആഴ്ച ഇന്ത്യ പര്യടനത്തിനെത്തും

ചൈനീസ് പ്രസിഡന്റ് സി.ജിന്‍പിങ് ഈ ആഴ്ച ഇന്ത്യ പര്യടനത്തിനെത്തും. പ്രസിഡന്റായി ചുമതലയേറ്റ ജിന്‍പിങ് നടത്തുന്ന ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. തിങ്കളാഴ്ച ജിന്‍പിങ് ഡല്‍ഹിയിലെത്തുമെന്നാണ് സൂചന. എന്നാല്‍ യാത്രാ പരിപാടിയുടെ വിശദാംശം പുറത്തുവിട്ടിട്ടില്ല. ഇന്ത്യയ്‌ക്കൊപ്പം പാകിസ്ഥാനിലും സന്ദര്‍ശനത്തിന് ജിന്‍പിങ് നേരത്തെ പദ്ധതിയിട്ടിരുന്നെങ്കിലും അത് ഉപേക്ഷിക്കുകയായിരുന്നു.
ചൈനയുമായി അടുത്ത സാമ്പത്തിക ചരിത്രപരമായ ബന്ധങ്ങളുണ്ടെങ്കിലും അതിര്‍ത്തിയിലെ പ്രശ്‌നങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം അത്ര സുഖകരമല്ല. പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാന്‍ സന്ദര്‍ശന വേളയിലും ചൈനയുടെ അതിര്‍ത്തിയിലെ നുഴഞ്ഞു കയറ്റത്തെ പരോക്ഷമായി വിമര്‍ശിച്ചിരുന്നു.
https://www.facebook.com/Malayalivartha

























