നിയന്ത്രണരേഖയില്‍ ഏറ്റുമുട്ടല്‍ മൂന്നു തീവ്രവാദികള്‍ കൊല്ലപ്പെട്ടു

കാശ്മീരില്‍ നിയന്ത്രണരേഖയില്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഇന്നു പുലര്‍ച്ചെയാണ് സംഭവം. കാശ്മീരിലെ വെള്ളപ്പൊക്ക ഭീഷണി മുതലെടുത്ത് നുഴഞ്ഞു കയറാന്‍ ശ്രമിക്കുകയായിരുന്നു തീവ്രവാദികള്‍. സംശയകരമായ നീക്കം ശ്രദ്ധയില്‍പ്പെട്ട സൈന്യം പരിശോധന നടത്തുന്നതിനിടെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. കേരേന്‍ സെക്റ്ററിലാണ് ഏറ്റുമുട്ടലുണ്ടായത്.
https://www.facebook.com/Malayalivartha

























