മോഷണം തെളിയിക്കാന്‍ തമിഴ്‌നാട്ടില്‍ 13 വിദ്യാര്‍ഥികളുടെ കൈകളില്‍ കര്‍പ്പൂരം കത്തിച്ചു

സത്യം തെളിയിക്കാനായി തമിഴ്‌നാട്ടില്‍ 13 വിദ്യാര്‍ഥികളുടെ കൈകളില്‍ കര്‍പ്പൂരം കത്തിച്ചു. തമിഴ്‌നാട്ടിലെ ആടി ദ്രാവിഡര്‍ സമൂഹം നടത്തുന്ന ഹോസ്റ്റലിലുള്ള കുട്ടികളാണ് തങ്ങളുടെ നിരപരാധിത്വം തെളിയിക്കാനായി കൈയില്‍ കര്‍പ്പൂരം കത്തിച്ചത്. ഇവരെല്ലാവരും എട്ടാം ക്ലാസ് വിദ്യാര്‍ഥികളാണ്.
ദിവസങ്ങള്‍ക്കു മുമ്പ് ഹോസ്റ്റലിലുള്ള ഒരു കുട്ടിയുടെ ബാഗില്‍ നിന്നും 110 രൂപ കാണാതായിരുന്നു. ഇതെ തുടര്‍ന്ന് മുറിയിലുള്ള മറ്റ് കുട്ടികളാണ് പണമെടുത്തത് എന്ന ആരോപണം ഉയര്‍ന്നു.തങ്ങളുടെ നിരപരാധിത്വം തെളിയിക്കാനായി കുട്ടികള്‍ കൈയില്‍ കര്‍പ്പൂരം വച്ച് കത്തിക്കുകയായിരുന്നു. കര്‍പ്പൂരം കത്തിച്ചാല്‍ പൊള്ളലേറ്റില്ലെങ്കില്‍ അയാള്‍ നിരപരാധിയാണെന്ന് ചില സമൂഹങ്ങള്‍ക്കിടയില്‍ വിശ്വാസമുണ്ട്.
സംഭവം നടന്ന സമയത്ത് ഹോസ്റ്റല്‍ വാര്‍ഡനും രണ്ടു സഹായികളും ഹോസ്റ്റലില്‍ ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. കുട്ടികളുടെ രക്ഷകര്‍ത്താക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കൃത്യവിലോപത്തിന് കേസെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























