ഡല്‍ഹി പെണ്‍കുട്ടിയെ ചികിത്സിച്ച നഴ്‌സ് കൂട്ടമാനഭംഗത്തിനിരയായി

ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയെ ചികിത്സിച്ച നഴ്‌സ് കൂട്ടബലാത്സംഗത്തിനിരയായി.
പഞ്ചാബിലെ മാന്‍സ ജില്ലയിലെ ബുധ്‌ലാഡയിലാണ് സംഭവം. നാലുപേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇതില്‍ രണ്ടു പേരെ പൊലീസ് അറസ്‌റ്റു ചെയ്‌തു. മാന്‍സ സ്വദേശികളായ ലക്‌വിന്ദര്‍ സിങ്, രാജ്‌വീര്‍ സിങ് എന്ന രണ്ടു പേരാണ് അറസ്‌റ്റിലായത്.
പെണ്‍കുട്ടിയെ ഇന്ന് മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കും. 2012 ഡിസംബറില്‍ ഡല്‍ഹിയില്‍ വച്ച് ക്രൂരമായ രീതിയില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയ ചികിത്സിച്ച മെഡിക്കല്‍ സംഘത്തിലെ അംഗമായിരുന്നു ഈ പെണ്‍കുട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























