വിവാദ പ്രസംഗം, അമിതിഷായ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്‌ക്കെതിരെ മുസഫര്‍ നഗര്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വ്‌ദ്വേഷ പ്രസംഗം നടത്തിയെന്നു കാട്ടിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അമിത്ഷായുടെ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് കുറ്റപത്രം തയാറാക്കിയത്.
മുസഫര്‍ നഗര്‍ കലാപത്തിന് പകരം വീട്ടാന്‍ ബിജെപിക്ക് വോട്ടുചെയ്യണമെന്നായിരുന്നു അമിത്ഷായുടെ ആഹ്വാനം. അമിത്ഷായുടെ പ്രസംഗം പ്രതികാരച്ചുവയുള്ളതാണെന്നും വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുന്നതാണെന്നുമാണ് ആരോപണം.
സംഭവത്തെത്തുടര്‍ന്ന് അമിത്ഷായ്‌ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. അതേസമയം നടപടിക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ബിജെപി ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























