കുപ്പി മാറിയപ്പോള്‍ ആധാറും കേമം? ആധാര്‍ നാലാം ഘട്ടത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; ആദ്യം ഉദ്യോഗസ്ഥരുടെ ഹാജരിന്

കുപ്പി മാറിയപ്പോള്‍ ആധാറും നന്നായി എന്നതു പോലെയായി പഴയ ആധാറിന്റെ അവസ്ഥ. ആധാറിനെ എതിര്‍ത്തവര്‍ തന്നെ അതിനെ പ്രോത്സാഹിപ്പിക്കുന്നു. ആധാര്‍ നാലാം ഘട്ടത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. കേന്ദ്ര മന്ത്രിസഭയാണ് ആധാര്‍ കാര്‍ഡ് വ്യാപത്തിന് അംഗീകാരം നല്‍കിയത്. കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയ സ്വപ്ന പദ്ധതിയായിരുന്നു ആധാര്‍ കാര്‍ഡ്. എന്നാല്‍ രാജ്യത്ത് പാചക വാതക വിതരണത്തിന് നിയന്ത്രണമേര്‍പ്പെടുത്തുവാന്‍ ആധാര്‍ക്കാര്‍ഡ് ഉപയോഗിക്കും എന്ന അവസ്ഥയെത്തിയതോടെ രാജ്യവ്യാപകമായി ആധാര്‍ കാര്‍ഡിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഭരണത്തിലേറിയ മോഡി സര്‍ക്കാരും ആധാര്‍ കാര്‍ഡിന്റെ വ്യാപനത്തിന് മുന്‍കൈയെടുക്കുകയാണ്. ഉദ്യോഗസ്ഥരുടെ ഹാജര്‍ നില ആധാര്‍ കാര്‍ഡ് മുഖേന പരിശോധിക്കുന്ന പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























