ബാങ്കു കൊള്ളയടിച്ച സംഘത്തിലെ മൂന്നുപേര്‍ പിടിയില്‍

വിവിധ ബാങ്കുകളില്‍ നിന്നായി ഒരു കോടി രൂപയോളം കൊള്ളയടിച്ച സംഘത്തിലെ മൂന്നുപേര്‍ പോലീസ് പിടിയിലായി. മോഷണസംഘത്തില്‍ ഇനിയും ആള്‍ക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറുന്നു. ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് ഷട്ടര്‍ തുറന്നശേഷം മുഖം മറച്ചാണ് മോഷ്ടാക്കള്‍ ബാങ്കില്‍ കടന്നിരുന്നത്. ബാങ്കുകളില്‍ സി.സി.ടി.വി സ്ഥാപിച്ചിട്ടുണ്ടെങ്കിലും മുഖം മറച്ചിരുന്നതിനാല്‍ ആളെ വ്യക്തമാകുമായിരുന്നില്ല. മോഷ്ടാക്കള്‍ക്ക് ബാങ്കിനുള്ളില്‍ നിന്നും ആരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് സംശയിക്കുന്നു. അറസ്‌റ്റിലായവരെ പോലീസ് ചോദ്യം ചെയ്‌തു വരികയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























