പാകിസ്ഥാനുവേണ്ടി ചാരവൃത്തി ചെയ്ത ശ്രീലങ്കക്കാരന്‍ പിടിയില്‍

പാകിസ്ഥാനുവേണ്ടി ചാരവൃത്തിചെയ്ത ശ്രീലങ്കന്‍ പൗരനെ അറസ്റ്റു ചെയ്തു. ശ്രീലങ്കക്കാരനായ അരുണ്‍ ശെല്‍വരാജാണ് ന്യൂഡല്‍ഹിയില്‍ പിടിയിലായത്. ശ്രീലങ്കയിലും നിരവധി കേസുകളില്‍ പ്രതിയാണ് അരുണ്‍. 2012ല്‍ ചാരവൃത്തിക്ക് അറസ്റ്റു ചെയ്ത തമീന്‍ അന്‍സാരിയുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് സൂചനയുണ്ട്.
ഇയാളില്‍ നിന്ന് ഇന്ത്യയുടെയും ശ്രീലങ്കയുടെയും പാസ്‌പോര്‍ട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. അരുണില്‍ നിന്ന് കണ്ടെടുത്ത വിവരങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് എന്‍ഐഎ അധികൃതര്‍ അറിയിച്ചു. ചെന്നൈയില്‍ ഇവന്റ് മാനെജ്‌മെന്റ് കമ്പനി നടത്തി വന്നിരുന്ന ഇയാള്‍ ഇന്റര്‍നെറ്റിലൂടെയാണ് വിവരങ്ങള്‍ കൈമാറിയിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























