ബിജെപി സര്‍ക്കാരിനെ അനുകൂലിച്ച് ഷീലാ ദീക്ഷിത്

ഡല്‍ഹിയില്‍ ബിജെപി സര്‍ക്കാര്‍ രൂപികരിക്കുന്നതിന് പിന്തുണയുമായി മുന്‍ കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിത്. എംഎല്‍എമാരെ ബിജെപി ചാക്കിട്ടുപിടിക്കുന്നുവെന്ന് കോണ്‍ഗ്രസും എഎപിയും ആരോപണം ഉന്നയിച്ചിരിക്കെയാണ് ഷീലാ ദീക്ഷിതിന്റെ പുതിയ പ്രസ്‌താവന. ഇത് ഇരു പാര്‍ട്ടിക്കാരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരാണ് ജനാധിപത്യത്തിന് നല്ലത്. ബിജെപിക്ക് ഭരിക്കാന്‍ കഴിയിമെങ്കില്‍ സര്‍ക്കാര്‍ രൂപികരിക്കാം. ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടി വരും. അതുകൊണ്ട് അവര്‍ക്ക് അവസരം നല്‍കണമെന്നും ഷീലാ ദീക്ഷിത് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























