ചെന്നൈ റെയില്‍വേ സ്‌റ്റേഷനില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി

ചെന്നൈ റെയില്‍വേ സ്‌റ്റേഷനില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി. റെയില്‍വേ സ്‌റ്റേഷനില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ബുധനാഴ്‌ച രാത്രിയാണ് വ്യാജ സന്ദേശം ലഭിച്ചത്. ഇതേ തുടര്‍ന്ന് പോലീസും ബോംബ് സ്‌ക്വോഡും പരിശോധന നടത്തി. പരിശോധന നടത്തിയപ്പോഴാണ് സന്ദേശം വ്യാജമാണെന്ന് അറിയുന്നത്. റെയില്‍വേ സ്‌റ്റേഷനില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഫോണിലൂടെ സന്ദേശം ലഭിച്ചതായി ഒരാള്‍ ചെന്നൈ പോലീസിനെ അറിയിക്കുകയായിരുന്നു. ഈയാഴ്‌ച ചെന്നൈ പോലീസിന് ലഭിക്കുന്ന ആറാമത്തെ വ്യാജ ബോംബ് ഭീഷണിയാണിത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























